ലക്കിടി അപകടം: ഒരു മരണം കൂടി

സഹയാത്രികനായിരുന്ന നെടുങ്കരണ പുല്ലൂര്‍കുന്ന് അബുതാഹിര്‍ (24) ഇന്നലെ മരിച്ചിരുന്നു.

Update: 2020-08-28 06:34 GMT
ലക്കിടി അപകടം: ഒരു മരണം കൂടി

കല്‍പ്പറ്റ: ഇന്നലെ രാത്രി വയനാട് ലക്കിടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഡോക്ടറും മരിച്ചു. മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജന്‍(60) ആണ് മരിച്ചത്. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ്. സഹയാത്രികനായിരുന്ന നെടുങ്കരണ പുല്ലൂര്‍കുന്ന് അബുതാഹിര്‍ (24) ഇന്നലെ മരിച്ചിരുന്നു.




 


ഗുരുതരമായി ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡോക്ടറും മരണത്തിന് കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ ലക്കിടിയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 

Tags:    

Similar News