മുംബൈയില്‍ കാര്‍ നടപ്പാതയിലേക്കു കയറി നാലു മരണം

നടപ്പാതയിലേക്കു പാഞ്ഞെത്തിയ കാര്‍ അവിടെയുണ്ടായിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Update: 2020-09-01 04:50 GMT
മുംബൈയില്‍ കാര്‍ നടപ്പാതയിലേക്കു കയറി നാലു മരണം

മുംബൈ: അതിവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി നാലുപേര്‍ മരിച്ചു. തെക്കന്‍ മുംബൈയിലെ തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയിലെ ഹോട്ടലിനു സമിപമാണ് അപകടം. നടപ്പാതയിലേക്കു പാഞ്ഞെത്തിയ കാര്‍ അവിടെയുണ്ടായിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 12 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ നാലുപേര്‍ മരിച്ചു. എട്ടുപേര്‍ ചികില്‍സയിലാണ്. നയീം, സരോജ, സുബേദ, അജ്ഞാത സ്ത്രീ എന്നിവരാണ് മരിച്ചത്. 

Tags:    

Similar News