ഇരുളം പാമ്പ്രയില്‍ കടുവ ഇറങ്ങി: പ്രദേശവാസികള്‍ ഭീതിയില്‍

ചീയമ്പം 73 ഭാഗത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. അതിനിടയിലാണ് പകല്‍സമയത്ത് രോഡരികില്‍ കടുവയെ കണ്ടത്.

Update: 2020-09-04 06:08 GMT

കല്‍പ്പറ്റ: പനപ്രദേശത്തോട് ചേര്‍ന്നുള്ള ഇരുളം പാമ്പ്രയില്‍ കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്പ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്ത് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരിയില്‍ നിന്നും വരികയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. ഇവര്‍ ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.

ചീയമ്പം 73 ഭാഗത്ത് നിരവധി വളര്‍ത്തുമൃഗങ്ങങ്ങളെ  കടുവ കൊന്നിരുന്നു. അതിനിടയിലാണ് പകല്‍സമയത്ത് രോഡരികില്‍ കടുവയെ കണ്ടത്. സാധാരണ ഉള്‍വനങ്ങളില്‍ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്നു തിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തി. 

Tags:    

Similar News