ലക്ഷദ്വീപ്: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2021-05-28 12:12 GMT

തിരുവനന്തപുരം: ലക്ഷദ്വീപിലെ സംഘപരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതികള്‍ അവസാനിപ്പിക്കുക ,ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഫാഷിസ്റ്റ് അജണ്ടകളോടെ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തെ ജനാധിപത്യവിരുദ്ധമായാണ് വീക്ഷിക്കേണ്ടതെന്ന് സംഗമത്തില്‍ പങ്കെടുത്ത ലക്ഷദ്വീപ്കാരിയും നിലവില്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ സി എം. ഒ യുമായ ഡോ . ആയിഷാബി കല്‍പേനി അഭിപ്രായപെട്ടു.കശ്മീരിന് സമാനമായ അടിച്ചമര്‍ത്തലിലേക്കാണ് ലക്ഷദ്വീപ് സമൂഹത്തെ കൊണ്ടുപോകുന്നതെന്നും ടൂറിസത്തെ മുന്നില്‍നിര്‍ത്തി ദ്വീപുകാരുടെ സാംസ്‌കാരിക തനിമ തകര്‍ക്കാനുള്ള നീക്കം ഏറെ അപലപനീയമാണെന്നും സംഗമത്തില്‍ പങ്കെടുത്ത ട്രാവലര്‍ ആക്ടിവിസ്റ്റും , ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗവുമായ ഫര്‍മീസ് അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യയില്‍ നിന്ന് കേട്ടിരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ ഇപ്പോള്‍ നമ്മുടെ

അയല്‍പക്കമായ ദ്വീപിലെത്തിയത് ഗൗരവമായി കാണണമെന്നും മതേതരത്വത്തെ ജീവവായുവായി പരിഗണിക്കുന്ന കേരളജനതയ്ക്ക് ലക്ഷദ്വീപ് വിഷയത്തില്‍ മൗനം

പാലിക്കാനാവില്ലെന്നും പ്രശസ്ത എഴുത്തുകാരനും , സഞ്ചാരിയും , യു എ ഇ യൂത്ത് ട്രാവല്‍ അംബാസിഡറുമായ അഷ്‌കര്‍ കബീര്‍ അഭിപ്രായപ്പെട്ടു . ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നൗഫ ഹാബി സംഗമത്തിന് അധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി അംജദ് റഹ്മാ, ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം സംസാരിച്ചു.

Tags:    

Similar News