ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സിപിഎം-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയുടെ സൂത്രധാരന്‍ ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശ്രി എമ്മിന് ഭൂമി അനുവദിച്ച ചെറുവയ്ക്കല്‍ വില്ലേജ് ഓഫിസിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ചെറുവയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള നാല് ഏക്കര്‍ ഭൂമിയാണ് ശ്രി എമ്മിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. സര്‍ക്കാര്‍ ഭൂമി ആര്‍എസ്എസ് സഹായാത്രികന് പതിച്ച് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ആര്‍എസ്എസ്-സിപിഎം കൂടിക്കാഴ്ചയ്്ക്ക് ഇടനിലക്കാരനായതിനുള്ള പ്രത്യുപകരമായാണ് നാല് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചതെന്നാണ് ആരോപണം.