തിരുവനന്തപുരത്ത് മണ്‍തിട്ട ഇടിഞ്ഞ് വീണു; മണ്ണിനടിയിപ്പെട്ട രണ്ട് പേരെയും രക്ഷപ്പെടുത്തി

രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2022-06-11 06:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം പനവിളയില്‍ മണ്‍തിട്ടയിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെയും ഫയര്‍ഫോര്‍സ് രക്ഷപ്പെടുത്തി. രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

ഇന്ന് രാവിലെ 10 ഓടെയാണ് അപകടമുണ്ടായത്. മണ്‍ തിട്ടിന് താഴെയുള്ള ചായ്പില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട ഒരാളെ ആദ്യം തന്നെ രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാമന്റെ അരയ്ക്ക് താഴെ മണ്ണില്‍ പുതഞ്ഞിരിന്നു. അതിനാല്‍ തന്നെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷപ്പെടുത്താനായത്. കല്ലുമണ്ണും ശരീരത്തേക്ക് വീണ് കാര്യമായ പരിക്കുമുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News