ഉരുള്‍പൊട്ടല്‍ ഉണ്ടായ മീന്‍മുട്ടിയില്‍ എംഎല്‍എ സന്ദര്‍ശനം നടത്തി
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാരിയാത്തുംപാറ മീന്മുട്ടിയില്‍ ഉരുള്‍പൊട്ടിയ സ്ഥലം പുരുഷന്‍ കടലുണ്ടി എംഎല്‍എ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
ഇവര്‍ക്കുള്ള ഭക്ഷണ സാമഗ്രികള്‍ ഗ്രാമപഞ്ചായത്ത് മുഖേന എത്തിച്ചു നല്‍കുന്നുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇവരെ നിലവില്‍ വീടുകളിലേക്ക് തിരികെ അയക്കില്ല. ക്യാമ്പ് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്ത് കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാചന്ദ്രന്‍, ജനപ്രതിനിധികള്‍, വില്ലജ് ഓഫിസര്‍ ഇന്‍ ചാര്‍ജ് അഭിലാഷ് തുടങ്ങിയവരും എംഎല്‍എക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.