ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍: ആളപായമില്ല

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു. മതില്‍മൂല ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി.

Update: 2020-08-05 15:15 GMT
ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍: ആളപായമില്ല

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടി. ബുധനാഴ്ച്ച് വൈകിട്ടോടെയാണ് കാഞ്ഞിരപ്പുഴയോടു ചേര്‍ന്ന് ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു. മതില്‍മൂല ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി. കുറച്ചുസമയത്തിനു ശേഷം വെള്ളം ഇറങ്ങിയെങ്കിലും മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അപകട സാധ്യത നിലനില്‍ക്കുകയാണ്. 2018, 19 വര്‍ഷങ്ങളില്‍ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.




Tags:    

Similar News