വടകരയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയില്‍

Update: 2021-06-16 07:15 GMT
വടകരയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയില്‍

കോഴിക്കാട് : വടകര എടച്ചേരി പുതിയങ്ങാടിയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. കിണറിന്റെ പടവ് കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു.


ഇന്ന് പത്ത് മണിയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. മുകള്‍ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്ന് പേരും മണ്ണിനടിയില്‍ അകപ്പെട്ടു. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നാമത്തെയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.




Tags:    

Similar News