കല്‍പ്പറ്റ: മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്നു പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചിലില്‍ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്തു നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പോയിട്ടുണ്ട്.