റമദാനിലെ അവസാന വെള്ളിയാഴ്ച: മാള മേഖലയിലെ മസ്ജിദുകളില്‍ വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞു
മാള: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് മാള മേഖലയിലെ മസ്ജിദുകള്‍ പ്രവാസികളടക്കമുളള വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു. കത്തുന്ന വെയിലത്ത് കിലോമീറ്ററുകള്‍ നടന്നാണ് പലരും പള്ളികളിലെത്തിയത്.
മാള മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദില്‍ സുബൈര്‍ മന്നാനിയും മാള പള്ളിപ്പുറം മസ്ജിദില്‍ ഉമര്‍ ഫൈസിയും നെടുങ്ങാണം മസ്ജിദില്‍ ശരീഫ് ഫൈസിയും നെയ്തക്കുടി മസ്ജിദില്‍ മുസമ്മില്‍ റഹ്മാനിയും കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദില്‍ വി എ അബൂബക്കര്‍ അസ്ഹരിയും എടയാറ്റൂര്‍ ജുമുഅ മസ്ജിദില്‍ റാഫി ബാഖവിയും കല്ലൂര്‍ ജുമുഅ മസ്ജിദില്‍ മുഹമ്മദ് മഖ്ദൂമിയും അന്നമനട ജുമുഅ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ ബാഖവിയും കടലായി ജുമുഅ മസ്ജിദില്‍ ഖത്തീബ് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും കോണത്ത്കുന്ന് ജുമുഅ മസ്ജിദില്‍ സി പി മുഹമ്മദ് ഫൈസിയും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് മസ്ജിദില്‍ അബ്ദു റഹ്മാന്‍ ബാഖവിയും മാരേക്കാട് ജുമുഅ മസ്ജിദില്‍ ബഷീര്‍ ബാഖവിയും വടമ ജുമുഅ മസ്ജിദില്‍ മുഹമ്മദ് കോയ ബാഖവിയും പുത്തന്‍ചിറ കിഴക്കേ മസ്ജിദില്‍ അബൂബക്കര്‍ ബാഖവിയും പുത്തന്‍ചിറ പടിഞ്ഞാറെ മസ്ജിദില്‍ അബ്ദുല്‍ അസീസ് ലത്തീഫിയും കണ്ണികുളങ്ങര ജുമുഅ മസ്ജിദില്‍ ആബിദ് മിസ്ബാഹിയും ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.