പാലാ ബിഷപ്പിന്റെ പ്രസ്താവന ചര്‍ച്ച ചെയ്തില്ല; വഹാബും കാസിം ഇരിക്കൂറും എല്‍ഡിഎഫ് യോഗത്തില്‍

നര്‍കോട്ടിക് ജിഹാദില്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്

Update: 2021-09-23 09:35 GMT

തിരുവനനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യാതെ എല്‍ഡിഎഫ് യോഗം. നര്‍കോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ചകളിലേക്ക് കടക്കാതിരുന്നത്. വിഷയത്തില്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്.

ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ സംബന്ധിച്ച് എല്‍ഡിഎഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എല്‍ഡിഎഫില്‍ തീരുമാനമായി. ഇതോടെ കേരളത്തില്‍ ദേശീയ പ്രതിഷേധം ഹര്‍ത്താലായി മാറും. ഐഎന്‍എല്‍ പ്രതിനിധികളും ഇന്നത്തെ യോഗത്തിനെത്തി. പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിച്ചതിന് പിന്നാലെ അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും ഒരുമിച്ചാണ് യോഗത്തിനെത്തിയത്.

Tags:    

Similar News