നേതാക്കള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം : സോഷ്യല്‍ ഫോറം ലീഡേഴ് മീറ്റ്
ദമ്മാം ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ബ്രാഞ്ച് ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ദമ്മാം: ജീവിതോപാധികള്‍ക്കായി കടല്‍ കടന്നു വന്നു വിവിധ മേഖലകളിലെ ജോലികളില്‍ വ്യാപൃതരാകുമ്പോഴും ചുറ്റുപാടുമുള്ള ദുരിതമനുഭവിക്കുന്നവരൊട് ദേശ ഭാഷാ ഭേദമന്യേ സാമൂഹിക പ്രതിബദ്ധതയും മൂല്യ ബോധവുമുള്ള നേതാക്കളായി ഉയര്‍ന്നു വരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ലീഡേഴ് മീറ്റ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ കഴിവ് കുറവുകളെ കുറിച്ച് സ്വയം തിരിച്ചറിയുകയും, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് നിയമ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പരിഹാരം കണ്ടെത്തി ആശ്വാസം പകരാന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങള്‍ പ്രയത്‌നിക്കണമെന്നും ലീഡേഴ് മീറ്റില്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തവര്‍ ഓര്‍മ്മിപ്പിച്ചു. ദമ്മാം ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ബ്രാഞ്ച് ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് സുരക്ഷാ മാനദണ്ഠങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് സംഘടിപ്പിച്ച മീറ്റില്‍ നേതൃത്വത്തിന്റെ ഉത്തരവാദിത്വം എന്ന് വിഷയത്തില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടിയും, സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തില്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകരയും ക്ലാസെടുത്തു. നമ്മുടെ നേതൃത്വം എന്ന വിഷയത്തില്‍ അഹ്‌മദ് യൂസുഫും, സമാപന സെഷനില്‍ സുല്‍ത്താന്‍ അന്‍വരി കൊല്ലവും ക്ലാസെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അഹ്‌മദ് സൈഫുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്റ മന്‍സൂര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത്, സബീര്‍ കൊല്ലം, ശരീഫ് തങ്ങള്‍, അഫ്നാസ് കണ്ണൂര്‍ നേതൃത്വം നല്‍കി.