മുത്തലാക്ക് ബില്ലില്‍നിന്ന് ലീഗ് ഒളിച്ചോടിയത് സംഘപരിവാരത്തെ ഭയന്ന്: ഡോ. തസ്‌ലിം റഹ്മാനി
സംഘപരിവാരത്തോട് എങ്ങനെ സംസാരിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മലപ്പുറം മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ പാര്‍ലമെന്റില്‍ എങ്ങനെ സംസാരിക്കണമെന്ന് ലീഗിന് കാണിച്ച് തരാമെന്നും ഡോ. തസ്‌ലിം റഹ്മാനി വള്ളിക്കുന്ന് പഞ്ചായത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വ്യക്തമാക്കി.
വള്ളിക്കുന്ന്: ലോക്‌സഭയില്‍ തങ്ങളുടെ രണ്ടു പേര്‍ മാത്രമായതിനാലാണ് മുത്തലാക്ക് വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതെന്ന മുസ്‌ലിം ലീഗ് വാദം ശുദ്ധ കാപട്യമാണെന്നും സംഘപരിവാരത്തിനെ ഭയന്ന് കീഴടങ്ങിയതിനാലാണ് മുത്തലാക്ക് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും മലപ്പുറം ലോകസഭാ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി.സംഘപരിവാരത്തോട് എങ്ങനെ സംസാരിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മലപ്പുറം മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ പാര്‍ലമെന്റില്‍ എങ്ങനെ സംസാരിക്കണമെന്ന് ലീഗിന് കാണിച്ച് തരാമെന്നും ഡോ. തസ്‌ലിം റഹ്മാനി വള്ളിക്കുന്ന് പഞ്ചായത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വ്യക്തമാക്കി.
വള്ളിക്കുന്ന് മണ്ഡലത്തില്‍ പെരുവള്ളൂര്‍, വെളിമുക്ക്, തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടിങ്ങളില്‍ സന്ദര്‍ശനം നടത്തി. മുസ്ത്തഫ പാമങ്ങാടന്‍, ഷറഫു പള്ളിക്കല്‍, മജീദ് വെളിമുക്ക്, ഹംസക്കോയ, സാബിത്ത് ആനങ്ങാടി, ഇഖ്ബാല്‍ പെരുവള്ളൂര്‍ സംസാരിച്ചു.