ലീഗ് നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലാത്തത്: എന്‍ യു അബ്ദുല്‍ സലാം

രാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത് നില്‍ക്കുകയും ചെയ്യുക മാത്രമാണ് നാളിത് വരെ എസ്ഡിപിഐ ചെയ്തത്. അത് തുടരുക തന്നെ ചെയ്യും.-എന്‍ യു അബ്ദുല്‍ സലാം വ്യക്തമാക്കി.

Update: 2020-12-22 07:08 GMT

കാസര്‍കോട്: പഞ്ചായത്ത് ഭരണപങ്കാളിത്തമുമായി ബന്ധപ്പെട്ട് ബിജെപിയോടൊപ്പം എസ്ഡിപിഐ ചേര്‍ത്ത് പറഞ്ഞത് ജില്ലയിലെ പ്രധാന ലീഗ് നേതാവിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു

രാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത് നില്‍ക്കുകയും ചെയ്യുക മാത്രമാണ് നാളിത് വരെ എസ്ഡിപിഐ ചെയ്തത്. അത് തുടരുക തന്നെ ചെയ്യും. മതം ഉപയോഗിച്ച് രാഷ്ട്രീയം നടത്തുന്നവരാണ് ബിജെപിയോടൊപ്പം ചേര്‍ത്ത് പറഞ്ഞ് എസ്ഡിപിഐയെ കുറ്റം പറയുന്നത്

അതേ സമയം, എസ്ഡിപിഐയുടെ വോട്ടു വാങ്ങി വിജയിച്ചര്‍ ഇപ്പോഴും ലീഗിലുണ്ട്. എങ്കില്‍ അതുകൂടി രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ പാര്‍ട്ടി മതേതര കക്ഷികള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Tags:    

Similar News