തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനസ്ഥാപിച്ചു. സറണ്ടര്‍ ചെയ്യുന്ന ലീവ് തുക പിഎഫില്‍ ലയിപ്പിക്കും. ഡിസംബര്‍ 31 വരെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് ലീവ് സറണ്ടര്‍ ബാധകം. മുന്‍വര്‍ഷങ്ങളിലെ ലീവ് സറണ്ടര്‍ തുക സര്‍ക്കാര്‍, ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും. നാല് വര്‍ഷത്തിന് ശേഷം ഇത് പിഎഫില്‍ നിന്ന് പിന്‍വലിക്കാം. ഒരുവര്‍ഷത്തെ 30 അവധികളാണ് ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്യാനാവുക.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലീവ് ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാനാവും. 2022-23 കാലയളവിലെ ലീവ് സറണ്ടര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ലീവ് സറണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബര്‍ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്. ലീവ് സറണ്ടര്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.