തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെയും പെന്‍ഷന്‍ കുടിശ്ശികയുടെയും മൂന്നാം ഗഡു ഈ വര്‍ഷം അനുവദിക്കില്ല. ധനവകുപ്പ് ഉത്തരവിലൂടെ ഇക്കാര്യം വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കുടിശ്ശിക വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. കുടിശ്ശിഖയുടെ ആദ്യ രണ്ടുഗഡുക്കള്‍ നേരത്തെ വിതരണം ചെയ്തിരുന്നു.
മൂന്നാം ഗഡു നടപ്പുസാമ്പത്തികവര്‍ഷത്തിലും നാലാം ഗഡു 2023-24 സാമ്പത്തികവര്‍ഷവും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, സാമ്പത്തിക സ്ഥിതിയുടെ പേരുപറഞ്ഞ് ഈ വര്‍ഷത്തെ ഗഡു തടഞ്ഞുവച്ചു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക സ്ഥിതി കൂടുതല്‍ ഗുരുതരമാവുമെന്നു ധനമന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷവും കുടിശ്ശിക ലഭിക്കാന്‍ ഇടയില്ലെന്ന് വിലയിരുത്തപ്പെടുന്നു.