ലിബിയന്‍ തിരഞ്ഞെടുപ്പ്: ഗദ്ദാഫിയുടെ മകനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി ഉള്‍പ്പെടെ 25 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച അയോഗ്യരാക്കിയത്.

Update: 2021-11-25 16:43 GMT

ട്രിപ്പോളി: കൊല്ലപ്പെട്ട മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് ഡിസംബറില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി ഉള്‍പ്പെടെ 25 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച അയോഗ്യരാക്കിയത്. 98 പേരാണ് സ്ഥാനാര്‍ഥികളായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2011ല്‍ പിതാവ് മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയ വിപ്ലവത്തെ തുടര്‍ന്നുള്ള പോരാട്ടത്തില്‍ സൈഫുല്‍ ഇസ്‌ലാം പങ്കാളിയായിരുന്നു. 2015ലെ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയായിരുന്ന സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിയെ ഒഴിവാക്കണമെന്ന് സൈനിക പ്രോസിക്യൂട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.


Tags:    

Similar News