
കൊച്ചി: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. 7,000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആലുവയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂര്‍ മെട്രോ സ്‌റ്റേഷന്‍ മുതല്‍ സിഗ്‌നല്‍ വരെ ആംബുലന്‍സിന് മുന്നില്‍ നിന്ന് ഇവര്‍ വഴി മാറിയില്ല. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.