അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കല്‍: തീരുമാനം പിന്നീടെന്ന് സൗദി
പുതിയ പ്രഖ്യാപനം എപ്പോഴായിരിക്കും എന്നത് സംബന്ധിച്ച് അറിയിച്ചിട്ടില്ല
റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. വിമാനവിലക്ക് നീക്കുന്നത് സംബന്ധിച്ച് കൃത്യമായ തീയതി ഡിസംബര്‍ രണ്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണമിറക്കിയത്. നിലവില്‍ പ്രത്യേക ഇളവുള്ള വിഭാഗങ്ങള്‍ക്കു മാത്രമാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് അനുമതി നല്‍കുന്നത്.
പുതിയ പ്രഖ്യാപനം എപ്പോഴായിരിക്കും എന്നത് സംബന്ധിച്ച് അറിയിച്ചിട്ടില്ല. ജനുവരി ഒന്നിനു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഒമ്പതു മാസം മുമ്പാണ് സൗദി അന്താരാഷ്ട്ര വിമാന സര്‍വീസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.