ഭൂമി ആധാര്‍: ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി
ആധാറുമായി ബന്ധിപ്പിക്കുന്നത് കൃത്യതക്ക് വേണ്ടിയാണ്. ഇതു പ്രകാരം ഒരാള്‍ക്ക് സംസ്ഥാനത്ത എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നടപ്പാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി ഭൂ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് കൃത്യതക്ക് വേണ്ടിയാണ്. ഇതു പ്രകാരം ഒരാള്‍ക്ക് സംസ്ഥാനത്ത എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പദ്ധതിയുമായി വിയോജിക്കുന്നവരോട് കാരണങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കല്‍ ഉടന്‍ തുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.