ഓണ്‍ലൈന്‍ കോടതിയില്‍ പുകവലിച്ച് പരാതിക്കാരന്‍; നേരിട്ട് ഹാജരാവാന്‍ സമന്‍സ് അയച്ച് ജഡ്ജി

Update: 2025-03-27 04:49 GMT
ഓണ്‍ലൈന്‍ കോടതിയില്‍ പുകവലിച്ച് പരാതിക്കാരന്‍; നേരിട്ട് ഹാജരാവാന്‍ സമന്‍സ് അയച്ച് ജഡ്ജി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കോടതിയില്‍ പുകവലിച്ചയാള്‍ക്ക് സമന്‍സ് അയച്ച് ജഡ്ജി. ജില്ലാ ജഡ്ജി ശിവ് കുമാറാണ് ഒരു കേസിലെ പരാതിക്കാരനായ സുശില്‍ കുമാറിന് സമന്‍സ് അയച്ചത്. ഈ മാസം 29ന് നേരില്‍ ഹാജരാവാനാണ് നിര്‍ദേശം. കേസ് നടക്കുന്ന സമയത്ത് സുശില്‍ കുമാര്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചെന്നും കോടതിയുടെ ഉത്തരവ് പറയുന്നു. അത് കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സുശില്‍ കുമാര്‍ വിസമ്മതിച്ചു. പിന്നീട് ഇയാള്‍ മാപ്പ് പറഞ്ഞു. എന്നാല്‍, അല്‍പ്പ സമയത്തിന് ശേഷം നോക്കുമ്പോള്‍ ഇയാള്‍ പുകവലിക്കുകയായിരുന്നു. ഇതിനെ ജഡ്ജി ചോദ്യം ചെയ്തതോടെ ഇയാള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിന്നും ലെഫ്റ്റ് അടിച്ചു.

Similar News