ബലാബലം നിന്ന എട്ടു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യുഡിഎഫ്, മൂന്നിടത്ത് എല്‍ഡിഎഫ്; വിധി നിര്‍ണയം നറുക്കെടുപ്പിലൂടെ
ചുങ്കത്തറ, ഏലംകുളം, കുറുവ, വാഴയൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ലഭിച്ചത്. തിരുവാലി, മേലാറ്റൂര്‍, നന്നംമുക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ലഭിച്ചു.
മലപ്പുറം: തെരഞ്ഞെടുപ്പില്‍ ബലാബലത്തില്‍ നിന്ന എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം. മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ചുങ്കത്തറ, ഏലംകുളം, കുറുവ, വാഴയൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ലഭിച്ചത്. തിരുവാലി, മേലാറ്റൂര്‍, നന്നംമുക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ലഭിച്ചു.
ഏലംകുളത്ത് വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. 16 സീറ്റില്‍ എല്‍ഡിഎഫിന് 8, യുഡിഎഫിന് 7 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രയായി ജയിച്ച വെല്‍ഫെയര്‍ അംഗം യുഡിഎഫിന് വോട്ട് ചെയ്തു. തുടര്‍ന്ന് നറുക്കെടുപ്പിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.