ലോക്ഡൗണ്‍; ടെക്‌സ്‌റ്റൈല്‍സിനും ജ്വല്ലറിക്കും ഇളവ്
വിവാഹ പാര്‍ട്ടികള്‍ക്ക് ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജ്വലറികളിലും നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാം. ഇതിന് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ അനുമതിയുണ്ടാവുകയുള്ളു
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി . ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവ നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്നാണ് പുതിയ തീരുമാനം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. മിനിമം സ്റ്റാഫുകളെ വച്ചു വേണം പ്രവര്‍ത്തിക്കാനെന്ന് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. ഓന്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
വിവാഹ പാര്‍ട്ടികള്‍ക്ക് ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജ്വലറികളിലും നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാം. ഇതിന് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ അനുമതിയുണ്ടാവുകയുള്ളു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലിക്കും അനുമതി നല്‍കി. മൊബൈല്‍ ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനും അനുമതിയുണ്ട്. ടാക്സ് കന്‍സല്‍ട്ടന്റുകള്‍ക്കും ജിഎസ്ടി പ്രാക്ടീഷണര്‍മാര്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.