മാള: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മാള മണ്ഡലത്തില്‍ സിപിഎം, സിപിഐ, എന്‍സിപി, ലോക് താന്ത്രിക് ജനതാദള്‍, ജനതാദള്‍ സെക്കുലര്‍, ഐഎന്‍എല്‍, ജനാധിപത്യ കോണ്‍ഗ്രസ്, സിപിഐ എംഎല്‍ എന്നിങ്ങനെ എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന എല്‍ഡിഎഫ് മുന്നണികള്‍ മത്സരരംഗത്തുണ്ടാകും.
ജില്ല, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയിലും മുന്നണി സ്വാധീനം അറിയിക്കും. ജില്ലാ പഞ്ചായത്ത് ആളൂര്‍ ഡിവിഷനില്‍ സിപിഎമ്മിലെ പി കെ ഡേവിസ് മാസ്റ്റര്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനെ നയിക്കുന്നതും പി കെ ഡേവിസ് ആയിരിക്കുമെന്നറിയുന്നു. മാള ഡിവിഷനില്‍ സിപിഐയിലെ ശോഭ സുഭാഷ് മത്സരിക്കുമ്പോള്‍ കാട്ടൂര്‍ ഡിവിഷനില്‍ സിപിഐയിലെ ഷീല അജയഘോഷ് എന്നിവര്‍ മത്സരരംഗത്തുണ്ടാവും. മാള ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്‍പത് ഡിവിഷനുകളില്‍ സിപിഎംഉം നാല് ഡിവിഷനുകളില്‍ സിപിഐയും മത്സരിക്കും.
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 44 എണ്ണത്തില്‍ സിപിഎം, 23 ഇടത്തും സിപിഐ 21 ഇടത്തും മത്സരിക്കും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിന് കീഴിലെ രണ്ട് ഗ്രാമപഞ്ചായത്തുകളായ പുത്തന്‍ചിറയില്‍ സിപിഐ ഒന്ന്, എന്‍സിപി ഒന്ന്, സിപിഎം ഒന്ന് എന്നീ ക്രമത്തിലും വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഡിവിഷനുകളില്‍ സിപിഎം മൂന്ന് ഇടത്തും സിപിഐ ഒരിടത്തും മത്സരിക്കും.
ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 126 വാര്‍ഡുകളില്‍ സിപിഎം 84 ഇടത്തും എല്‍ജെഡി നാല്, ജനതാദള്‍ എസ് ഒന്ന്, സിപിഐ 34, എന്‍സിപി രണ്ട്, സിപിഐ എംഎല്‍ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. നവംബര്‍ 21നകം എല്‍ഡിഎഫ് വാര്‍ഡ്, ബൂത്ത്, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. ജനങ്ങളില്‍ നിന്നും സ്വീകരിച്ച ആവശ്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടുള്ള വികസനരേഖയുടെ പ്രകാശനം ഈ മാസം ഒടുവില്‍ നടക്കും. മാളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, നേതാക്കളായ എം രാജേഷ്, ടി കെ സന്തോഷ്, ജോര്‍ജ്ജ് കുരിശിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.