ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം: നടപടിയുണ്ടാവുമെന്ന് സൂചന നല്‍കി കോടിയേരി

Update: 2022-04-19 12:07 GMT

തിരുവനന്തപുരം: താമരശ്ശേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ തിരുവമ്പാടി എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി ജോര്‍ജ് എം തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് എം തോമസിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വിവാദമായിരുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടിരേഖകളിലുണ്ടെന്നാണ് ജോര്‍ജ് എം തോമസ് പറഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി തൊട്ടടുത്ത ദിവസം തന്നെ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു. ജോര്‍ജ് എം തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് കോടിയേരിയുടെ വാക്കുകള്‍. 

Tags:    

Similar News