ഇരുട്ടടിയായി പാചകവാതക വില; സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു, കൂട്ടിയത് 26 രൂപ

Update: 2024-03-01 08:59 GMT

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 26 രൂപ കൂടി. വില വർധന മാര്‍ച്ച് ഒന്നിന് നിലവില്‍വന്നു. അതേസമയം ​ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 14 രൂപയായിരുന്നു കൂടിയിരുന്നത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.  

Tags:    

Similar News