വ്യാജ പീഡനപരാതി: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

സംസ്ഥാനത്തെ ഏറ്റവും പവര്‍ഫുള്ളായ ബ്യൂറോക്രാറ്റിനെ വിമര്‍ശിച്ചതിനാണ് തനിക്കെതിരേ ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

Update: 2022-02-10 07:21 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പവര്‍ഫുള്ളായ ബ്യൂറോ ക്രാറ്റിനെ വിമര്‍ശിച്ചതിനാണ് തനിക്കെതിരേ ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് സ്വപ്‌ന സുരേഷ്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ ആരോപണം.

ക്രൈംബ്രാഞ്ച് കേസില്‍ തന്നെ സഹായിച്ചത് ശിവശങ്കറായിരുന്നു. വ്യാജ പീഡനകേസിലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സഹായിച്ചിരുന്നു. അന്ന് ക്രൈംബ്രാഞ്ച് ഓഫിസര്‍മാരുമായി ശിവശങ്കര്‍ സംസാരിച്ചിരുന്നു. സര്‍ക്കാറില്‍ ഏറ്റവും സീനിയറായിട്ടുള്ള ഒരു ഓഫിസര്‍ വിചാരിച്ചാല്‍ ഇതെല്ലാം നടക്കും. മഹാരാഷട്ര സര്‍വകലാശാല വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും ഇപ്പോള്‍ ഉയര്‍ന്നുവരാന്‍ കാരണം ശിവശങ്കറിന്റെ ഇടപെടലാണെന്നും സ്വപ്‌ന പറഞ്ഞു.

എല്ലാം പ്രതീക്ഷിച്ച് തന്നെയാണ് എം ശിവശങ്കറിനെതിരേ ആരോപണമുന്നയിച്ചത്. കേസ് നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും സ്വപ്‌ന പറഞ്ഞു.

അതേസമയം, പോലിസ് ആദ്യം എഴുതി തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ തിടുക്കപ്പെട്ട് കുറ്റപത്രം നല്‍കിയത്.


Tags:    

Similar News