മധു കൊലക്കേസ്;വിചാരണ ഈ മാസം 20ലേക്ക് മാറ്റി,സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് വിചാരണക്കോടതിയില്‍ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം

Update: 2022-06-14 09:29 GMT

പാലക്കാട്:അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി ഈ മാസം 20ലേക്ക് മാറ്റി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി. അഭിഭാഷകനില്‍ അവിശ്വാസം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് വിചാരണക്കോടതിയില്‍ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിക്കടി സാാക്ഷികള്‍ കൂറുമാറിയതാണ് കുടുംബത്തിന്റെ നീക്കത്തിന് കാരണമെന്നാണ് സൂചന. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്.ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കിയിരുന്നു.ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

ഈ മാസം 20ന് മുമ്പ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേയോ, അല്ലെങ്കില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതായി ഉത്തരവോ കിട്ടണം. അല്ലാത്ത പക്ഷം, 20 മുതല്‍ സാക്ഷി വിസ്താരം വീണ്ടും തുടരുമെന്നും വിചാരക്കോടി വ്യക്തമാക്കി.

2018 ഫെബ്രുവരി 22നാണ് മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Tags:    

Similar News