മഹാരാഷ്ട്ര പ്രതിസന്ധി മൂര്‍ച്ഛിച്ചു: കൂറുമാറ്റനിയമത്തില്‍ കുടുങ്ങാതെ ശിവസേനയെ പിളര്‍ത്താന്‍ ഒരു എംഎല്‍എയുടെ കുറവ്
മുംബൈ: കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങാതെ ശിവസേനയെ പിളര്‍ത്താന്‍ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്ക് ഒരു എംഎല്‍എയുടെ മാത്രം കുറവ്. ഷിന്‍ഡെക്കൊപ്പം 36 എംഎല്‍എമാരുണ്ട്. ശിവേസനക്ക് 55 അംഗങ്ങളാണ് സഭയിലുള്ളത്.
37 എംഎല്‍എമാരുണ്ടെങ്കില്‍ പാര്‍ട്ടിയെ പിളര്‍ന്നതായി പ്രഖ്യാപിക്കാം.
ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി പ്രതിസന്ധി പരിഹരിക്കാനാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ആവശ്യപ്പെടുന്നത്. ഏക്‌നാഥ് ആണ് തങ്ങളുടെ നേതാവെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
ശിവസേനയുടേത് ആഭ്യന്തര വിഷയമാണെന്നാണ് ബിജെപിയുടെ നിലപാട്. തങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ റാവുസാഹേബ് പാട്ടീല്‍ ദാന്‍വെ പറയുന്നു.
അദ്ദേഹം മഹാരാഷ്ട്ര പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടിരുന്നു.