ശരീരത്തില്‍ മുറിവുണ്ടാക്കുക, വായില്‍ ക്രീം പുരട്ടുക; വിദ്യാര്‍ഥികള്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍

Update: 2025-02-12 06:46 GMT
ശരീരത്തില്‍ മുറിവുണ്ടാക്കുക, വായില്‍ ക്രീം പുരട്ടുക; വിദ്യാര്‍ഥികള്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍

തിരുവനന്തപുരം: നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അനുഭവിച്ച കൊടിയ പീഡന വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ നേരിട്ടത് കൊടിയ പീഡനം. തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്.

കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കുക, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിക്കുക തുടങ്ങിയ ക്രൂരപീഡനമാണ് വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ പേരില്‍ ചെയ്തു കൂട്ടിയത്. ലോഷന്‍ വീണ് വേദനയെടുത്ത് പുളയുമ്പോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം പുരട്ടും. നഗ്നരാക്കിനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കും. ശേഷം പീഡനം പുറത്തറിയാതിരിക്കാന്‍ മദ്യം നല്‍കി. ശേഷം വീഡിയോ ചിത്രീകരിക്കും. എന്നിട്ട് പുറത്തറിഞ്ഞാല്‍ മദ്യപിക്കുന്ന വീഡിയോ പുറത്തു വിടും എന്ന് പറഞ്ഞ് ഭീഷണി. കോളേജില്‍ അധ്യയനം തുടങ്ങിയ അന്നു മുതല്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, രാഹുല്‍രാജ്, റിജില്‍ജിത്ത്, വിവേക് എന്നിവരെയാണ്് പോലിസ് കസ്റ്റഡിയില്‍ എടുത്തുത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News