മലബാര്‍ സമരം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന കൃതി കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2021-10-17 13:49 GMT

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന് ഊര്‍ജ്ജം നല്‍കിയ മലബാര്‍ സമരത്തെ ഹിന്ദു-മുസ്‌ലിം കലാപമായി വിലയിരുത്താന്‍ തീവ്രശ്രമം നടക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന കൃതി കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞി മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. എഡിറ്റര്‍ എ പി കുഞ്ഞാമു പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരന്‍ കെ പി രാമനുണ്ണി അധ്യക്ഷത വഹിച്ചു. ഒരു യഥാര്‍ത്ഥ ഹിന്ദു മതാചാര്യന്‍മാരും ഒരു സമുദായത്തേയും അവരുടെ ഗ്രന്ഥങ്ങളേയും തള്ളിപ്പറയുകയോ ഭത്സിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ ആഹ്വാനവും ഖിലാഫത്ത് സമരവും ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. അതിന് വേണ്ടി രംഗത്തിറങ്ങിയവരാണ് ആലിമുസ്‌ല്യാരും വാരിയന്‍കുന്നനും എന്ന് അധ്യക്ഷപ്രസംഗത്തില്‍ കെ പി രാമനുണ്ണി പറഞ്ഞു.

എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, തുഹ്ഫ മിഷന്‍ ജനറല്‍ കണ്‍വീനര്‍ കരപ്പാത്ത് ഉസ്മാന് നല്‍കി ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ മടവൂര്‍, ജലീല്‍ രാമന്തളി(കോഓഡിനേറ്റര്‍ തുഹ്ഫ മിഷന്‍), ഡോ. ബാവ കെ പാലകുന്ന്, എഞ്ചിനീയര്‍ മുഹമ്മദ് കോയ, അഷ്‌റഫ് കാനാമ്പുള്ളി, വചനം ബുക്‌സ് ഡയരക്ടര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ്, മാനേജര്‍ സിദ്ധീഖ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു. ഈ പുസ്തകത്തിന്റെ ചെയര്‍മാന്‍ എംജിഎസ് നാരായണനും ചീഫ് എഡിറ്റര്‍ കെ ഇ എന്‍ കുഞ്ഞഹമ്മദുമാണ്. കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകര്‍.

Tags:    

Similar News