വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണം എടവണ്ണ പഞ്ചായത്ത് തീരുമാനം വിവാദത്തിലേക്ക്
വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന എടവണ്ണ പഞ്ചായത്തിന്റെ അപൂര്‍വ്വ തീരുമാനം വിവാദത്തിലേക്ക്. വിജിലന്‍സിന് പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനടക്കം രണ്ട് പേരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാണ് എടവണ്ണ പഞ്ചായത്ത് സംയുക്തമായി സംസ്ഥാന വിവരാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം അംഗവും ഓട്ടോ ഡ്രൈവറുമായ ഒതായി സ്വദേശി തെക്കേതൊടിക റിയാസ്, ചാത്തല്ലൂര്‍ സ്വദേശി ഹംസ എന്നിവര്‍ക്കെതിരെയാണ് എടവണ്ണ പഞ്ചായത്തിലെ ഭരണ കക്ഷിയായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം:വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന എടവണ്ണ പഞ്ചായത്തിന്റെ അപൂര്‍വ്വ തീരുമാനം വിവാദത്തിലേക്ക്. വിജിലന്‍സിന് പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനടക്കം രണ്ട് പേരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാണ് എടവണ്ണ പഞ്ചായത്ത് സംയുക്തമായി സംസ്ഥാന വിവരാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം അംഗവും ഓട്ടോ ഡ്രൈവറുമായ ഒതായി സ്വദേശി തെക്കേതൊടിക റിയാസ്, ചാത്തല്ലൂര്‍ സ്വദേശി ഹംസ എന്നിവര്‍ക്കെതിരെയാണ് എടവണ്ണ പഞ്ചായത്തിലെ ഭരണ കക്ഷിയായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം മുന്‍ സിക്രട്ടറിയും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ പി.പി അബ്ദുല്‍ റഹിമാന്‍ അടക്കമുള്ള ആറ് അംഗങ്ങളാണ് സ്വന്തം പാര്‍ട്ടി അംഗമടക്കമുള്ള രണ്ട് പേരെ ശല്യക്കാരായി പ്രഖ്യാപിക്കണെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ പ്രകാരം ചോദ്യം സമ്മര്‍പ്പിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കാനുള്ള തീരുമാനം സമൂഹ മാധ്യമങ്ങളില്‍ പുറത്ത് വന്നതോടെ കൂടുതല്‍ പേര്‍ എടവണ്ണ പഞ്ചായത്തില്‍ വിവരാവകാശം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് വെട്ടിയതും പൊളിയാത്ത റോഡ് പൊളിഞ്ഞെന്ന് കാണിച്ച് ലക്ഷങ്ങള്‍ കോണ്‍ട്രാക്ടര്‍ക്ക് നല്‍കയതടക്കമുള്ള അഴിമതിയെ കുറിച്ച് വിജിലന്‍സിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് തന്നെ ശല്യക്കാരനായി പ്രഖ്യാപിച്ചതെന്ന് റിയാസ് തേജസ് ന്യൂസിനോട് പറഞ്ഞു. പഞ്ചായത്തിന്റെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സം നില്‍ക്കുന്ന രൂപത്തില്‍ വിവരാവകാശവുമായി സമീപിക്കുന്നതിനാലാണ് രണ്ട് പേരെയും ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന് സിപിഎം പിന്തുണയോടെ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി ഉഷാ നായര്‍ പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വിവരാവകാശവുമായി വന്നാല്‍ അവരെ ശല്യക്കാരായി പ്രഖ്യാപിക്കില്ലെന്നും ഇതിനായി പ്രത്യേക കൗണ്ടര്‍ തന്നെ തുറക്കുമെന്നും അവര്‍ പറഞ്ഞു. ഇരു മുന്നണികളും സംയുക്തമായിട്ടാണ് രണ്ട് പേരെയും ശല്യക്കാരായി പ്രഖ്യാപിക്കണെന്ന് ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് സിക്രട്ടറി ഫാസില്‍ ഷായും വ്യക്തമാക്കി. അതേ സമയം തങ്ങളോട് ആലോചിക്കാതെയാണ് സിപിഎം അംഗങ്ങളും ഇതില്‍ ഒപ്പിട്ടതെന്ന് സിപിഎം എടവണ്ണ സിക്രട്ടറി ജാഫര്‍ പറഞ്ഞു. തങ്ങളുടെ അംഗങ്ങള്‍ ചെയ്തത് ഗുരുതരമായ തെറ്റാണന്നും അവര്‍ക്ക് താക്കീത് നല്‍കിയതായി അദ്ദേഹം പറഞ്ഞു. റിയാസിന്റെ 55 ഉം ഹംസയുടെ 5 അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം എടവണ്ണപഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. എടവണ്ണ പഞ്ചായത്തില്‍ ഭരണകകക്ഷികളായ ലീഗും കോണ്‍ഗ്രസ്സും പ്രതിപക്ഷമായ സിപിഎം ഒറ്റക്കെട്ടായിട്ടാണ് അഴിമതി നടത്തുന്നതെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി സിക്രട്ടറി വി.റിയാസ് പറഞ്ഞു. അത് കൊണ്ടാണ് വിവരാവകാശ പ്രവര്‍ത്തനും സ്വന്തം പാര്‍ട്ടി അംഗത്തെ പോലും പഞ്ചായത്തിലെ ആറ് അംഗങ്ങളും ശല്യക്കാരനായി പ്രഖ്യാപിക്കുന്നതെന്നും, സിപിഎം എന്ന പ്രതിപക്ഷം ഭരണകക്ഷിക്ക് കീഴടങ്ങിയിരിക്കുകയാണ്. വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കുന്നത് അപൂര്‍വ്വ സംഭവമാണന്നും റിയാസ് പറഞ്ഞു.