ഒളിംപ്യന്‍ ശ്രീജേഷിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്

Update: 2021-08-09 14:15 GMT

മലപ്പുറം: ജപ്പാനിലെ ടോക്യോയില്‍ നടന്ന 2021 ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ ഹോക്കി ടീമിനെ നയിച്ച ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷിന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഇത്തവണ മെഡല്‍ നേടിയവരില്‍ മലയാളിയായി ശ്രീജേഷ് മാത്രമാണ് ഉണ്ടായിരുന്നത്.

ജില്ലയില്‍ നിന്ന് ഒളിംപിക്‌സില്‍ പങ്കെടുത്ത കെ.ടി ഇര്‍ഫാന്‍, എംപി ജാബിര്‍ എന്നിവര്‍ക്ക് അന്‍പതിനായിരം വീതവും മലപ്പുറം ജില്ലാ പഞ്ചായത്ത് നല്‍കും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ചരിത്ര വിജയം നേടിയ ടീമിലെ ഏക മലയാളി താരത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചത്.

42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോക്കി ടീം ഒരു മെഡല്‍ നേടുന്നത്. അതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പി.ആര്‍ ശ്രീജേഷ് മലയാളിയാണ് എന്നത് ഏറെ അഭിമാനകരമാണ്. രാജ്യത്തിന്റെ സന്തോഷത്തിനൊപ്പം മലപ്പുറം ജില്ലാ പഞ്ചായത്തും ചേരുകയാണ്. വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാകാനാണ് ഈ പാരിതോഷികമെന്നും പ്രസിഡന്റ് പറഞ്ഞു.  

Tags:    

Similar News