നാളെ മലപ്പുറം പൂര്‍ണമായും അടച്ചിടും

ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന ജില്ലയില്‍ കര്‍ശന പരിശോധനയാണ് പോലിസ് നടത്തുന്നത്. പ്രധാന പട്ടണങ്ങളിലെല്ലാം വന്‍ തോതില്‍ പോലിസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി

Update: 2021-05-22 11:08 GMT
നാളെ മലപ്പുറം പൂര്‍ണമായും അടച്ചിടും

മലപ്പുറം: ട്രിപ്പിള്‍ ലോക് ഡൗണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതോടെ ജില്ല പൂര്‍ണ്ണമായും അടച്ചിടുന്ന അവസ്ഥയാണുണ്ടാകുക.

ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന ജില്ലയില്‍ കര്‍ശന പരിശോധനയാണ് പോലിസ് നടത്തുന്നത്. പ്രധാന പട്ടണങ്ങളിലെല്ലാം വന്‍ തോതില്‍ പോലിസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. മഞ്ചേരിയില്‍ മാത്രം എട്ടിടങ്ങളിലാണ് പോലിസ് വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുന്നത്. അനാവശ്യമായി പുറത്തിങ്ങിയവരുടെ വാഹനങ്ങളെല്ലാം പൊലീസ് പിടിച്ചെടുക്കുന്നുണ്ട്.

Tags:    

Similar News