മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ.

Update: 2021-04-23 06:13 GMT

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്തുകളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ.


നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ ഇന്നലെ 2,776 പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 15,221 പേരാണ് ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 30,484 പേര്‍ നിരീക്ഷണത്തിലുമുണ്ട്.




Tags:    

Similar News