ജിദ്ദയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2021-04-24 16:47 GMT

ജിദ്ദ: ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും കോട്ടയം സ്വദേശിയുമായ ബിജുമോന്‍ ജോസഫ് (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് തന്നെയായ സില്‍വി ബിജുവാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു (ഇരുവരും നാട്ടില്‍).


കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജു 14 വര്‍ഷമായി സൗദിയിലുണ്ട്.കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.




Tags:    

Similar News