വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഡല്‍ഹിയില്‍ മലയാളി യുവാവിനെതിരേ നഴ്‌സിന്റെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജിനെതിരേ ഡല്‍ഹി അമര്‍ കോളനി പോലിസ് സ്‌റ്റേഷനില്‍ ആണ് പരാതി ലഭിച്ചത്. ഇയാളും ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്.
യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലിസ് അറിയിച്ചു.