കാനഡയില്‍ മലയാളി ഫിഷിങ് വ്‌ളോഗര്‍ മുങ്ങി മരിച്ചു

Update: 2022-08-09 06:02 GMT

കോഴിക്കോട്: കാനഡയില്‍ മലയാളി ഫിഷിങ് വ്‌ളോഗര്‍ മുങ്ങി മരിച്ചു. തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍(35) ആണ് മരിച്ചത്. കയ്യില്‍ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നെന്നാണ് നിഗമനം.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഏദന്‍ എന്നൊരു മകനുണ്ട്.




Tags:    

Similar News