തെലങ്കാനയില്‍ ഒഴുക്കില്‍പെട്ട് മലയാളി വൈദികനും വൈദിക വിദ്യാര്‍ഥിയും മരിച്ചു

Update: 2022-10-24 16:10 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി വൈദികനും വൈദിക വിദ്യാര്‍ഥിയും മരിച്ചു. കപ്പുച്ചിന്‍ സഭാംഗങ്ങളായ ഫാ.ടോണി സൈമണ്‍ പുല്ലാടന്‍, റീജന്റ് ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെ അദിലാബാദിലെ ചെന്നൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിത്താണ ബ്രദര്‍ ബിജോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തില്‍പ്പെട്ടത്.

ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്‌കൂളില്‍ സേവനം ചെയ്തുവരികയായിരുന്നു. ഇരുവരും കപ്പുച്ചിന്‍ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സ് അംഗങ്ങളാണ്. ലണ്ടനില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദര്‍ ബിജോ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നത്.

Tags:    

Similar News