ശ്രീരാമസേന പരിപാടിയില്‍ ബസനഗൗഡ യത്‌നല്‍ സംസാരിക്കുമ്പോള്‍ വടിവാളുമായി സ്‌റ്റേജില്‍ കയറിയ യുവാവ് അറസ്റ്റില്‍

Update: 2025-04-14 15:51 GMT
ശ്രീരാമസേന പരിപാടിയില്‍ ബസനഗൗഡ യത്‌നല്‍ സംസാരിക്കുമ്പോള്‍ വടിവാളുമായി സ്‌റ്റേജില്‍ കയറിയ യുവാവ് അറസ്റ്റില്‍

റായ്ച്ചൂര്‍(കര്‍ണാടകം): ശ്രീരാമസേനയുടെ 'ഹിന്ദു സാമ്രാജ്യോല്‍സവ' പരിപാടിയില്‍ വിമത ബിജെപി എംഎല്‍എ ബസനഗൗഡ യത്‌നല്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ വടിവാളുമായി സ്റ്റേജില്‍ കയറി. ഹട്ടി സ്വദേശിയായ ശ്രീനിവാസ് എന്നയാളാണ് വടിവാള്‍ പുറകില്‍ പിടിച്ച് സ്റ്റേജില്‍ കയറിയത്. ഇത് ശ്രദ്ധയില്‍ പെട്ട പോലിസും സംഘാടകരും ശ്രീനിവാസിനെ പിടികൂടി.


Full View

ലിംഗസുഗുരിലെ ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് നടന്ന പരിപാടിയില്‍ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിഖും പങ്കെടുത്തിരുന്നു.


കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീനിവാസിനെ ലിംഗസുഗുര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ജി ഹരീഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബസനഗൗഡ യത്‌നലിനെ ബിജെപി നേരത്തെ പുറത്താക്കിയിരുന്നു.

Similar News