മോഷണ കേസിലെ പ്രതികളെ വ്യാജ നികുതിച്ചീട്ട്‌ ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചയാള്‍ പിടിയില്‍

Update: 2021-08-28 02:03 GMT

പെരിന്തല്‍മണ്ണ: മോഷണകേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ വ്യാജ നികുതിച്ചീട്ട്‌ ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചയാള്‍ പിടിയില്‍. മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി പച്ചീരി സക്കീറി (52 ) നെ പാലക്കാട്, വടക്കഞ്ചേരിയില്‍ വച്ച് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു




Tags:    

Similar News