ടിക്ടോക് വീഡിയോയ്ക്കായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന്‍ ട്രെയിനിടിച്ചു മരിച്ചു

Update: 2021-01-23 09:23 GMT

ഇസ്ലാമാബാദ്: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന്‍ ട്രെയിനിടിച്ചു മരിച്ചു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം.

ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ പാഞ്ഞെത്തിയ ട്രെയിന്‍ ഹംസയെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

മറ്റ് രാജ്യങ്ങളിലെന്നപോലെ പാക്കിസ്താനിലും സെല്‍ഫികള്‍ എടുക്കുന്നതും വീഡിയോകള്‍ നിര്‍മ്മിക്കുന്നതും വളരെ പ്രചാരത്തിലുണ്ട്. നിരവധി യുവാക്കളാണ് അവരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക്ക് ടോക്ക് അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉപയോഗിക്കുന്നത്.




Similar News