മാളയില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Update: 2022-02-14 14:34 GMT

മാള: തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മാളയില്‍ കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്കായി വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗവും മാള ബ്ലോക്ക് പഞ്ചായത്തും പൊയ്യ ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു. ചാലക്കുടി ഫോറസ്റ്റ് റേഞ്ചാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.

പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനേയും തിരിച്ചുപിടിച്ച് മത്സ്യ ബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ തൊഴിലാളികളേയും തീരത്തേയും കണ്ടല്‍കാടൊരുക്കി സംരക്ഷിക്കാനാണ് ഉദ്ദേശ്യം.

1989 യുഎന്‍ഡിപി സഹായത്തോടെ 58.71 ഹെക്ടര്‍ സ്ഥലത്ത് പൊയ്യയില്‍ ആരംഭിച്ച കേരള ജലമത്സ്യകൃഷി വികസന ഏജന്‍സി ആഡാകിന്റെ 39.15 ഹെക്ടര്‍ ഓര് ജല മത്സ്യക്കുളങ്ങളുടെ വശങ്ങളിലാണ് പ്രത്യേകമായി തയ്യാറാക്കിയ നഴ്‌സറിയില്‍ മുളപ്പിച്ചെടുത്ത കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കുന്നത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ 86,000/രൂപ വകയിരുത്തി 300 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിവഴി നടപ്പുവര്‍ഷം 2,000 കണ്ടല്‍ ചെടികളാണ് നട്ടുപിപ്പിക്കാന്‍ തീരുമാനിച്ചത്. വരുംവര്‍ഷങ്ങളിലും പ്രോജക്ട് നടപ്പിലാക്കുന്നതോടെ ഈ മേഖലയിലെ ദോഷകരമാകുന്ന അക്വേഷ്യാ മരങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാനും കണ്ടലുകള്‍ പൂര്‍ണ വളര്‍ച്ച എത്തുന്നത്തോടെ ഈ പ്രദേശത്തെ മത്സ്യ സാമ്പത്ത് ധാരാളമായി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News