സിബിഎസ്‌സി സിലബസ്സില്‍ നിന്ന് മതേതരത്വം, പൗരത്വം, ദേശീയത പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: സിബിഎസ്‌സി സിലബസ്സില്‍ നിന്ന് പാഠഭാഗങ്ങള്‍ അധികമായി ഒഴിവാക്കിയ നടപടിക്കെതിരേ ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായ മനീഷ് സിസോദിയ. ജനാധിപത്യ അവകാശങ്ങള്‍, ഭക്ഷ്യസുരക്ഷ, ജനാധിപത്യവും വൈവിധ്യവും, ലിംഗപദവി, മതം, ജാതി, പ്രമുഖ പോരാട്ടങ്ങള്‍, ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളികള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെ മന്ത്രി ചോദ്യം ചെയ്തു.
കൊവിഡ് രോഗവ്യാപനത്തിന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നുവെന്ന വ്യാജേനയാണ് വിവിധ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്. ആകെ 30 ശതമാനം പാഠഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കുള്ള സിലബസ് 30 ശതമാനം കുറയ്ക്കാനായിരുന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആര്‍ഡി) കേന്ദ്ര ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് തീരുമാനം. പലയിടങ്ങളില്‍ നിന്നായി 1,500ലധികം നിര്‍ദേശങ്ങള്‍ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.