മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി
ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ പതിനൊന്നരയോടെ ഹാജരായ സുരേന്ദ്രനെ ജില്ലാ െൈക്രംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ബിഎസ്പി. സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കി എന്നാണ് കേസ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനായിരുന്നു പരാതിക്കാരന്‍. ഇന്ത്യന്‍ ശിക്ഷാനിയമം 171(ബി) (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താന്‍ കൈക്കൂലി നല്‍കുക), 171(ഇ) വകുപ്പുകള്‍ പ്രകാരം ബദിയഡുക്ക പോലിസാണ് കേസെടുത്തത്. ഇത് പിന്നീട് ജില്ലാ െൈക്രംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.