മാവോവാദി ഏറ്റുമുട്ടല്‍ക്കൊല: സര്‍ക്കാരിനെതിരേ സിപിഐ നേതാവ് കാനം രാജേന്ദ്രന്‍

Update: 2020-11-06 08:51 GMT

തിരുവനന്തപുരം: മാവോവാദികളെ ഇടക്കിടെ വെടിവച്ചുകൊല്ലുന്നതിനെതിരേ സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ അത്തരം സാഹചര്യമില്ലെന്നും വെടിവച്ചുകൊല്ലേണ്ടത് പോലിസിന്റെ മാത്രം ആവശ്യമാണെന്നും കാനം പറഞ്ഞു. ഏറ്റുമുട്ടല്‍ക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാനം, സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

വയനാട്ടില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമാണ്. വേല്‍മുരുഗന്റെ ശരീരത്തിലെ പരിക്കുകള്‍ അതിന് തെളവാണ്. ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരനു പോലും പരിക്കേറ്റിട്ടില്ല. ഏറ്റുമുട്ടല്‍ കൊലയില്‍ നിന്ന് പോലിസ് പിന്‍വാങ്ങണം. ഇത്തരം നടപടികള്‍ കമ്മ്യൂണിസ്റ്റ് പാട്ടിയുടെ മുഖത്ത് കരിവാരിത്തേക്കുന്നതിനു തുല്യമാണെന്നും കാനം പറഞ്ഞു.

മാവോവാദികളെ തുടച്ചുനീക്കാന്‍ വലിയ ഫണ്ട് കേന്ദ്രം അനുവദിക്കുന്നുണ്ട്. അതിനു വേണ്ടിയാണ് ഇടക്കിടെ ആളുകളെ വെടിവച്ച് കൊല്ലുന്നതെന്നും കാനം കുറ്റപ്പെടുത്തി.

നേരത്തെയും മാവോവാദികളെ വെടിവച്ചുകൊന്നതിനെതിരേ കാനം രംഗത്തുവന്നിരുന്നു.

Tags:    

Similar News