മരട് ഫ്‌ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണം: കോടിയേരി
ഫഌറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്. അവരോട് അനുകമ്പയുള്ള സമീപനം സ്വീകരിക്കണം. ഫഌറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: മരട് ഫ്‌ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. മരടില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നും കോടിയേരി പറഞ്ഞു.
ഫഌറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്. അവരോട് അനുകമ്പയുള്ള സമീപനം സ്വീകരിക്കണം. ഫഌറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
സുപ്രിംകോടതി വിധിയായതുകൊണ്ട് സര്‍ക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.