മീസില്‍സ് വാക്‌സിന്‍ കുട്ടികളിലെ കൊവിഡ് ബാധ ചെറുക്കുമെന്ന് പഠനം
പൂനെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ സാര്‍സ്‌കോവി 2 വൈറസിനെതിരെ മീസില്‍സ് വാക്‌സിന്‍ 87.5 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്.
പൂനെ: കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക എന്ന ആശങ്കക്കിടയില്‍ ഒരു സന്തോഷ വാര്‍ത്ത. മീസില്‍സ് വാക്‌സിന്‍ (അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിന്‍) കുട്ടികളില്‍ രോഗബാധ തടയുമെന്ന് പഠനം. അഞ്ചാംപനി വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞര്‍ പഠനങ്ങളിലൂടെ കണ്ടെത്തി.
പൂനെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ സാര്‍സ്‌കോവി 2 വൈറസിനെതിരെ മീസില്‍സ് വാക്‌സിന്‍ 87.5 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. ഇത് കൊവിഡ് വാക്‌സിന്റെ ഫരലപ്രാപ്തിയോളം തന്നെ വരുന്നതാണ്. കുട്ടികളിലെ കൊവിഡ് അണുബാധയ്‌ക്കെതിരെ അഞ്ചാംപനി വാക്‌സിന്‍ ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്ന് പിയര്‍ റിവ്യൂഡ് ജേണല്‍ ഹ്യൂമന്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണോതെറാപ്പിറ്റിക് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.