ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണത്തില്‍ പ്രതീക്ഷ മാധ്യമങ്ങള്‍: കേരള സുന്നി യുവജനവേദി

നീതി നിര്‍വ്വഹണ വിഭാഗങ്ങള്‍ക്കു വരുന്ന പിഴവുകള്‍ തിരുത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ബാധ്യതയുണ്ട്.

Update: 2020-08-11 10:45 GMT
ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണത്തില്‍ പ്രതീക്ഷ മാധ്യമങ്ങള്‍: കേരള സുന്നി യുവജനവേദി

മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംരക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ സൈബര്‍ അതിക്രമം നീതികരിക്കാനാവില്ലെന്ന് കേരള സുന്നി യുവജനവേദി ജനറല്‍ സിക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി.

നീതി നിര്‍വ്വഹണ വിഭാഗങ്ങള്‍ക്കു വരുന്ന പിഴവുകള്‍ തിരുത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ബാധ്യതയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു. നിലവിലെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്നും മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.


Tags:    

Similar News